വാക്ക്‌ ഇന്‍ ഇന്റർവ്യൂ

മൃഗസംരക്ഷണ വകുപ്പ്‌  ജില്ലയില്‍ നടപ്പിലാക്കിവരുന്ന രണ്ട്‌ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക്‌ കരാര്‍ അടിസ്ഥാനത്തില്‍ പാരാവെറ്റ്‌, ഡ്രൈവര്‍ കം അറ്റൻഡന്റ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന്‌ വാക്ക്‌ -ഇന്‍-ഇന്റർവ്യൂ നടത്തുന്നു.

തൂണേരി, കൊടുവള്ളി എന്നീ ബ്ലോക്കുകളിലാണ്‌ നിയമനം. പാരാവെറ്റ്‌ തസ്തികയിലേക്ക്‌ ഇന്റര്‍വ്യൂ ജൂലൈ 30 ന്‌ രാവിലെ 10.30 നും, ഡ്രൈവര്‍ കം അറ്റൻഡന്റ് തസ്തികയിലേക്ക്‌ ഒന്നര മണിക്കും   നടക്കുന്നതാണ്‌. പാരാവെറ്റ്‌ തസ്തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ വി.എച്ച്‌.എസ്‌.ഇ ലൈവ്സ്റ്റോക്ക്‌/ഡയറി/ പൗൾട്രി മാനേജെന്റ്‌ കോഴ്സ് പാസ്സായവരും കേരള വെറ്ററിനറി ആന്റ്‌ അനിമല്‍ സയന്‍സ്‌ യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച ആറ് മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ് ഫാര്‍മസി / നഴ്സിംഗ്‌ സ്റ്റൈപ്പന്ററി ട്രയിനിംഗ്‌ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയവരും ആയിരിക്കണം.

പാരാവെറ്റ്‌ തസ്ലികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ക്ക്‌ എല്‍.എം.വി ഡ്രൈവിംഗ്‌ ലൈസന്‍സും ഉണ്ടായിരിക്കണം. ഡ്രൈവര്‍ കം അറ്റന്റന്റ്‌ തസ്തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ക്ക്‌ എസ്‌.എസ്‌.എല്‍.സി പാസ്സായ സര്‍ട്ടിഫിക്കറ്റും എല്‍.എം.വി ഡ്രൈവിംഗ്‌ ലൈസന്‍സും ഉണ്ടായിരിക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി വയനാട്‌ റോഡിലുള്ള കോഴിക്കോട്‌ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന്‌ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 0495 2768075

Leave A Reply