ആദിത്യ താക്കറെയുടെ വിശ്വസ്തന്‍ രാഹുല്‍ കനാല്‍ ശിവസേന ഷിന്‍ഡെ പക്ഷത്തേക്ക്

ശിവസേന നേതാവ് ആദിത്യ താക്കറെയുടെ വിശ്വസ്തനായ രാഹുല്‍ കനാല്‍ ശിവസേന ഷിന്‍ഡെ പക്ഷത്തേക്ക്. ഞായറാഴ്ച്ചയാണ് കനാൽ ഷിന്‍ഡെ പാളയത്തില്‍ ചേക്കേറുക.

സംഘടനയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച്‌ കുനാല്‍ ഇതിനകം കോര്‍കമ്മിറ്റിയില്‍ നിന്നും രാജിവെച്ചിരുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ കനാല്‍ പങ്കുവെച്ച ട്വീറ്റും പാര്‍ട്ടി കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി.

ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണ സമിതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച്‌ ആദിത്യതാക്കറെ നയിക്കുന്ന മാര്‍ച്ച്‌ ഞായറാഴ്ച്ച നടക്കാനിരിക്കെയാണ് കനാല്‍ എതിര്‍ ചേരിയിലേക്ക് നീങ്ങുന്നത്.

 

Leave A Reply