ബാലസോർ ട്രെയിൻ അപകടം; സിഗ്നലിംഗ്, ഓപ്പറേഷൻസ് വിഭാഗത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ട്
ഭുവനേശ്വര്‍: ബാലസോർ ട്രെയിൻ അപകടത്തിൽ സിഗ്നലിംഗ്, ഓപ്പറേഷൻസ് (ട്രാഫിക് ) വിഭാഗത്തിന് വീഴ്ചയെന്ന് കണ്ടെത്തൽ.
റെയിൽവേ സുരക്ഷ കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബെഹനഗ സറ്റേഷനിലെ ഈ രണ്ടു വിഭാഗത്തിലെ ജീവനക്കാരാണ് അപകടത്തിന് ഉത്തരവാദികളെന്ന് റിപ്പോർട്ടിൽ പറയുന്നു.
ട്രാക്ക് അറ്റകുറ്റപ്പണിക്ക് ശേഷം സുരക്ഷാ പ്രോട്ടോകോൾ പാലിച്ചില്ല. ട്രെയിൻ കടന്നു പോകുന്നതിന് മുൻപുള്ള സുരക്ഷ ക്രമീകരണങ്ങൾ പരിശോധിച്ചില്ലെന്നും റെയിൽ ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.