ഷിറ്റ് ഗോപി കേന്ദ്ര മന്ത്രിയായിട്ട് വേണം തൃശൂരങ്ങെടുക്കാൻ , താങ്ങത്തില്ല ഭാരം കൂടുതലാണ്

ഏതു സമയം വേണമെങ്കിലും കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്നാണ് ലഭിക്കുന്ന വിവരം . കേരളത്തിൽ നിന്നും നടൻ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിലേക്കു പരിഗണിക്കുന്നതായി വ്യാപകമായി പ്രചരിക്കുന്നു . ചില ബിജെപി കേന്ദ്രങ്ങളിൽ നിന്നാണ് ഈ വിവരം പുറത്തുവന്നത് .

എന്നാൽ ബിജെപി യുടെ സംസ്ഥാന ഭാരവാഹികളൊന്നും ഇതേക്കുറിച്ചറിഞ്ഞിട്ടേയില്ല , മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മാത്രമാണ് അവരറിഞ്ഞത് . എന്നുവച്ചാൽ ഔദ്യോഗികമായി ഒരറിയിപ്പും ഇതുവരെയുള്ള , എല്ലാം ഊഹാപോഹങ്ങൾ മാത്രം.

അടുത്തവർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട് മന്ത്രിസഭാ അഴിച്ചുപണിക്കു ബിജെപി തയ്യാറെടുക്കുന്നുണ്ട് . എന്നുവിചാരിച്ചു ആരെ ഒഴിവാക്കണം ആരെ പുതുതായി കൊണ്ടുവരണമെന്നും ബിജെപി നേതാക്കൾ ഇതുവരെ കൂടിയാലോചനകളൊന്നും നടത്തിയിട്ടില്ല .

ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ പേര് ചർച്ചകളിൽ സജീവമായത്. കേന്ദ്രമന്ത്രിയെന്ന നിലയിൽ സുരേഷ് ഗോപി തൃശൂർ ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്നതു വിജയസാധ്യത കൂട്ടുമെന്നാണു ചില പാർട്ടി നേതാക്കൾ പറയുന്നത് .

സുരേഷ് ഗോപി മന്ത്രിയാകുമെന്നു കഴിഞ്ഞവർഷവും വലിയ പ്രചാരമായിരുന്നു . എന്നാൽ, രാജ്യസഭാംഗത്വം പോലും നീട്ടിനൽകാൻ അന്നു ബിജെപി തയാറായില്ല. പരസ്യമായി തന്നെ രാജ്യസഭാ അംഗമാകാനുള്ള താൽപ്പര്യം സുരേഷ് ഗോപി പ്രകടിപ്പിച്ചിരുന്നു.

അങ്ങനെ ആരെങ്കിലും ആഗ്രഹിച്ചാൽ കിട്ടുന്നതാണോ രാജ്യ സഭാ അംഗമെന്നാണ് ഒരു മുതിർന്ന നേതാവ് പരിഹസിച്ചത് .  കേരളത്തിൽ ഏറ്റവും അധികം ജനസമ്മതിയുള്ള ബിജെപി നേതാവ് സുരേഷ് ഗോപിയാണെന്ന് ചില കോണുകളിൽ നിന്നും പ്രചരിപ്പിക്കുന്നുണ്ട് . അവർ തിരിച്ചറിയുന്നില്ല ഒരു സിനിമാ താരത്തിന്റെ പേരിലുള്ള ജന സമ്മതിയാണെന്ന് .

അഭ്ര പാളികളിൽ സുരേഷ് ഗോപി നായകനായിരിക്കും ജനങ്ങൾ നായകനായി കാണും , എന്നുകരുതി അതിന് പുറത്ത് ആ അംഗീകാരം കിട്ടുമോ ? അങ്ങനെയാണെങ്കിൽ ഒരുകാലത്ത് നിത്യ ഹരിത നായകനായിരുന്ന പ്രേം നസീർ ചിറയിൻകീഴിൽ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു .

എന്തുകൊണ്ട് അദ്ദേഹം നിയമ സഭ കണ്ടില്ല ? ജഗദീഷും കുടവട്ടൂർ മുരളിയും ഭീമൻ രഖുവുമൊക്കെ  മത്സരിച്ചു , അങ്ങനെ പലരും . എന്നാൽ ചോദിക്കും കെ ബി ഗണേഷ്‌കുമാറും , മുകേഷും വിജയിച്ചതോയെന്ന് .

അവരുടെ സാഹചര്യമല്ല ഇവരുടേത് , അവർ വിജയിച്ചതിൽ ഒരുപാട് ഘടകങ്ങളുണ്ട് , അവരൊക്കെ ജനിച്ച സ്വന്തം നാട്ടിലാണ് മത്സരിച്ചത് . അവരൊക്കെ മത്സരിക്കാൻ വേണ്ടി രാഷ്ട്രീയകുപ്പായമണിഞ്ഞതല്ല , അവരുടെ പിതാക്കന്മാർ മുതൽ രാഷ്ടീയത്തിലുണ്ടായിരുന്നു.

ഗണേഷ്‌കുമാർ ജയിച്ചത് അച്ഛന്റെ പിൻഗാമിയായിട്ടാണ് . മുകേഷ് സ്വന്തം തട്ടകത്തിലും . അത് കണ്ടോണ്ട് മറ്റുള്ളവർ ഇറങ്ങി പുറപ്പെട്ടാൽ എങ്ങനെയിരിക്കുമെന്ന് കഴിഞ്ഞ രണ്ടുതവണ സുരേഷ് ഗോപി മനസ്സിലാക്കിയതാണ് .

സുരേഷ് ഗോപി ബിജെപിയിൽ ചേർന്നതോടെ ഉണ്ടായിരുന്ന സിനിമയും പോയി , ഇപ്പോൾ അയാളുടെ സിനിമ എട്ടു നിലയിൽ പൊട്ടുകയാണ് , സുരേഷ് ഗോപിയെ വച്ച് സിനിമയെടുക്കാൻ പോലും ആരും തയ്യാറാകുന്നില്ല .

അതുകൊണ്ട് തന്നെയാണ് വീണ്ടും മത്സരിക്കാനും പൊതുരംഗത്ത് നിൽക്കാനും ശ്രമിക്കുന്നത് . ഇനി മന്ത്രിയല്ല , രാഷ്ട്രപതിയായാലും തൃശൂർ എടുക്കാൻ പറ്റില്ല , ഭാരം കൂടിക്കൂടി വരുകയാണ് . തൃശൂരുകാർ തന്നെ പറയുന്നത് തൃശൂർ ഞങ്ങളുടെയാണ് മറ്റാർക്കും കൊടുക്കില്ലെന്ന് . ഏതായാലും നമുക്ക് കാത്തിരിക്കാം  , മന്ത്രിയാകുമോ സംസ്ഥാന പ്രസിഡന്റാകുമോ എം പി യാകുമെയെന്നെല്ലാം .

Leave A Reply