കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽ വനിതാ ഫിറ്റ്നസ് സെന്റർ

കോട്ടയം കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ വനിതാ ഫിറ്റ്നസ് സെന്റർ ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 2022 -23 സാമ്പത്തിക വർഷത്തെ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതാ ഫിറ്റ്നസ് സെന്റർ പണികഴിപ്പിച്ചത്. മൂന്നുലക്ഷം രൂപയാണ് വനിതാ ഫിറ്റ്നസ് സെന്ററിനായി ചെലവഴിച്ചത്.

ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് വനിതകൾക്കുള്ള ഫിറ്റ്നസ് സെന്റർ ഒരുക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കിയിൽ, ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതാ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply