പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മദ്ധ്യപ്രദേശിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും.
ഉച്ചകഴിഞ്ഞ് 3:30 ന്, പ്രധാനമന്ത്രി ഷാഡോളില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കും, അവിടെ അദ്ദേഹം ദേശീയ അരിവാള്‍കോശ രോഗ നിര്‍മ്മാര്‍ജ്ജന ദൗത്യത്തിന് സമാരംഭം കുറിയ്ക്കും ആരംഭിക്കും.

ഗുണഭോക്താക്കള്‍ക്ക് അരിവാള്‍ കോശ ജനിതക സ്റ്റാറ്റസ് കാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്യും.

അരിവാള്‍ കോശ രോഗം പ്രത്യേകിച്ച് ഗോത്രവര്‍ഗ്ഗ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിനെ അഭിസംബോധന ചെയ്യുകയെന്നതാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. 2047-ഓടെ അരിവാള്‍ കോശ രോഗത്തെ പൊതുജനാരോഗ്യ പ്രശ്‌നമെന്ന നിലയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ ശ്രമങ്ങളിലെ നിര്‍ണായക നാഴികക്കല്ലായി ഈ സമാരംഭം കുറിയ്ക്കല്‍ അടയാളപ്പെടുത്തപ്പെടും.

2023 ലെ കേന്ദ്ര ബജറ്റിലാണ് ദേശീയ അരിവാള്‍കോശ രോഗ നിര്‍മ്മാര്‍ജ്ജന മിഷന്‍ പ്രഖ്യാപിച്ചിരുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, അസം, ഉത്തര്‍പ്രദേശ്, കേരളം, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നിങ്ങനെ അതിവശ്രദ്ധകേന്ദ്രീകരിക്കേണ്ട രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ 278 ജില്ലകളിലാണ് ഇത് നടപ്പാക്കുന്നത്.

മദ്ധ്യപ്രദേശിലെ ഏകദേശം 3.57 കോടി ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) കാര്‍ഡുകളുടെ വിതരണത്തിനും പ്രധാനമന്ത്രി തുടക്കം കുറിയ്ക്കും.

സംസ്ഥാനത്താകമാനമുള്ള നഗരതദ്ദേശസ്ഥാപനങ്ങളിലും ഗ്രാമപഞ്ചായത്തുകളിലും വികസന ബ്ലോക്കുകളിലും ആയുഷ്മാന്‍ കാര്‍ഡുകളുടെ വിതരണ ചടങ്ങ് സംഘടിപ്പിക്കും. ക്ഷേമപദ്ധതികളുടെ 100 ശതമാനം പരിപൂര്‍ണ്ണത ഉറപ്പാക്കുന്നതിനായി എല്ലാ ഗുണഭോക്താക്കളിലേക്കും എത്തിച്ചേരുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ആയുഷ്മാന്‍ കാര്‍ഡ് വിതരണ സംഘടിതപ്രവര്‍ത്തനം.

പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഗോണ്ട്വാനയിലെ രാജ്ഞിയായിരുന്ന റാണി ദുര്‍ഗ്ഗാവതിയെ പരിപാടിയില്‍ പ്രധാനമന്ത്രി ആദരിക്കും. സ്വാതന്ത്ര്യത്തിനായി മുഗളര്‍ക്കെതിരെ പോരാടിയ സാഹസികയും നിര്‍ഭയയും ധീരയുമായ പോരാളിയായാണ് അവര്‍ ഓര്‍മ്മിക്കപ്പെടുന്നത്.

സവിശേഷമായ ഒരു മുന്‍കൈയുടെ ഭാഗമായി വൈകുന്നേരം ഏകദേശം അഞ്ചുമണിക്ക് പ്രധാനമന്ത്രി ഷഹ്‌ദോല്‍ ജില്ലയിലെ പക്കാരിയ ഗ്രാമം സന്ദര്‍ശിക്കുകയും ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ നേതാക്കള്‍, സ്വയം സഹായ സംഘങ്ങള്‍, പെസ (പഞ്ചായത്ത് (പട്ടികയിലുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കല്‍) നിയമം, 1996) കമ്മിറ്റികളുടെ നേതാക്കള്‍, ഗ്രാമീണ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ക്യാപ്റ്റന്‍മാര്‍ എന്നിവരുമായി സംവദിക്കുകയും ചെയ്യും.

Leave A Reply