ഏകീകൃത സിവിൽ കോഡ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ആവശ്യമെന്ന് വിക്രമാദിത്യ സിംഗ്

ഏകീകൃത സിവിൽ കോഡ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ആവശ്യമെന്ന് ഹിമാചൽ പ്രദേശ് പൊതുമരാമത്ത്, കായിക വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സിവിൽ കോഡിനെ പിന്തുണച്ച് രംഗത്ത് വന്നത്.ഏകീകൃത സിവിൽ കോഡിന്് പിന്തുണ നൽകുന്നുവെന്നും ഈ നിയമം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏകീകൃത സിവിൽ കോഡിനെ കോൺഗ്രസ് ശക്തമായി എതിർക്കുമ്പോഴാണ് സിംഗിന്റെ ഈ പരാമർശം.

എന്നാൽ ഹിമാചലിലെ മന്ത്രി തന്നെ സിവിൽ കോഡിനെ പിന്തുയ്‌ക്കുന്നത് കോൺഗ്രസിന് വലിയ ക്ഷീണം വരുത്തി വെയ്‌ക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വാദം. അതേസമയം സിവിൽ കോഡിനെതിരെ രാജ്യത്ത് കോൺഗ്രസ് വലിയ സമരങ്ങൾക്ക് ഒരുങ്ങുന്നതിന് ഇടയിലാണ് ഇരുട്ടടി പോലെ ഹിമാചൽ മന്ത്രിയുടെ അഭിപ്രായം എത്തിയത്.

Leave A Reply