കാലവർഷ കെടുതി;കേരളം ഉൾപ്പെടെ 19 സംസ്ഥാനങ്ങൾക്ക് 6,194.40 കോടി രൂപ അനുവദിച്ച് കേന്ദ്രം

കാലവർഷ കെടുതികൾ അടക്കം നേരിടാൻ കേരളം ഉൾപ്പെടെ 19 സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതമായി 6,194.40 കോടി രൂപ അനുവദിച്ചു.

കേരളം, ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, അസാം, ബീഹാർ, ഗോവ, ഹരിയാന, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, ഒഡീഷ, പഞ്ചാബ്, തമിഴ്‌നാട്, ത്രിപുര സംസ്ഥാനങ്ങൾക്ക് 2023-24 വർഷത്തേക്ക് 4,984.80 കോടി രൂപയും ഛത്തീസ്ഗഢ്, മേഘാലയ, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്ക് 1,209.60 കോടി രൂപയും അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ യോഗത്തിലാണ് തുക അനുവദിച്ചത്.

Leave A Reply