സമ്പന്നമായ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്ത്യയുടെ അഭിവൃദ്ധിയെ മുന്നോട്ട് നയിക്കുന്നതെന്ന് പ്രധാനമന്ത്രി
സമ്പന്നമായ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്ത്യയുടെ അഭിവൃദ്ധിയെ മുന്നോട്ട് നയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി സർവകലാശാലാ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മനസ്സ് ഒരുക്കാനുള്ള ഉത്തരവാദിത്വം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുണ്ട്. പുതിയ തലമുറയെ ഭാവിക്കായി സജ്ജമാക്കേണ്ടതും വെല്ലുവിളികൾ നേരിടാനുള്ള മനോഭാവം നൽകേണ്ടതും വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.നളന്ദ,തക്ഷശില തുടങ്ങിയ സർവകലാശാലകൾ ഇന്ത്യയുടെ അഭിവൃദ്ധിയിൽ വലിയ സംഭാവന നൽകിയിരുന്നു.അടിമത്ത കാലഘട്ടത്തിൽ അവയെ തകർത്തത് ബൗദ്ധിക പ്രവാഹത്തെ ഇല്ലാതാക്കി. എന്നാൽ,സ്വാതന്ത്ര്യാനന്തരം പ്രതിഭാശാലികളുടെ കരുത്തിൽ ഈ സർവകലാശാലകൾ ഇന്ത്യയുടെ വളർച്ചയ്ക്കു താങ്ങായെന്നും അദ്ദേഹം പറഞ്ഞു.