യു എ ഇയിൽ ഇന്ധനവില വർധിക്കും

യു എ ഇയിൽ ഇന്ന് മുതൽ ഇന്ധനവില വർധിക്കും. പെട്രോൾ ലിറ്ററിന് അഞ്ച് ഫിൽസും, ഡീസൽ ലിറ്ററിന് എട്ട് ഫിൽസും വർധിക്കും. ഊർജ മന്ത്രാലയമാണ് ജൂലൈ മാസത്തിലെ ആഭ്യന്തര വിപണിയിലെ എണ്ണവില പ്രഖ്യാപിച്ചത്.

ജൂലൈ ഒന്ന് മുതല്‍ ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് മൂന്ന് ദിര്‍ഹമായിരിക്കും നിരക്ക്. കഴിഞ്ഞമാസം ഇത് 2 ദിർഹം 95 ഫിൽസായിരുന്നു. 2 ദിർഹം 84 ഫിൽസ് വിലയുണ്ടായിരുന്ന സ്പെഷ്യല്‍ 95 പെട്രോളിന് ഇനി 2 ദിർഹം 89 ഫിൽസായിരിക്കും നിര്ക്ക്. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 81ഫിൽസാണ് പുതിയ വില. നേരത്തെയിത് 2 ദിർഹം 76 ഫിൽസായിരുന്നു.

Leave A Reply