ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ട 29 പേരെ കൂടി തിരിച്ചറിഞ്ഞു. ഇനിയും 52 മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുണ്ട്. തിരിച്ചറിഞ്ഞ അഞ്ച് മൃതദേഹങ്ങൾ വെള്ളിയാഴ്ച ബന്ധുക്കൾക്ക് കൈമാറി. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഭുവനേശ്വറിലെ എയിംസിൽ ആകെ 81 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. ഒഡീഷയിലെ ബലാസോറിലുണ്ടായ അപകടത്തിൽ ആകെ 293 പേരാണ് മരിച്ചത്.