റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു.
യുക്രെയ്നിലെ സാഹചര്യം ഇരുരാഷ്ട്രത്തലവന്മാരും ചർച്ചചെയ്തെന്ന് റഷ്യ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സംഘർഷം പരിഹരിക്കാനുള്ള നയതന്ത്ര നടപടികളെ യുക്രെയ്ൻ തള്ളിക്കളഞ്ഞെന്ന് പുടിൻ മോദിയെ അറിയിച്ചു.ഷാങ്ഹായി സഹകരണ ഉച്ചകോടിയിലും ജി-20 കൂട്ടായ്മയിലും ഇരുരാജ്യങ്ങളുടെയും സഹകരണം ഇരുവരും ചർച്ച ചെയ്തു.