ആത്മസമർപ്പണത്തിന്റെ സന്ദേശവുമായി ബലിപെരുന്നാൾ ആഘോഷം

പെരിന്തൽമണ്ണ : രാവിലെ കനത്ത മഴയിലും പ്രാർഥനയെ മുറുകെപ്പിടിച്ച് പള്ളികളിലും പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളിലുമായി ബലിപെരുന്നാൾ നമസ്‌കാരത്തിൽ നിരവധി വിശ്വാസികൾ പങ്കുകൊണ്ടു.

പെരിന്തൽമണ്ണ ടൗൺ ജുമാമസ്ജിദിൽ ഖത്തീബ് മുഹമ്മദലി ഫൈസി അമ്പലക്കടവ് നേതൃത്വംനൽകി. പെരിന്തൽമണ്ണ ബൈപ്പാസ് റോഡ് മസ്ജിദുൽ മാജിദൈൻ ജുമാമസ്ജിദിൽ കെ.എം. റിയാസ് ഫൈസി പാതായ്ക്കര നേതൃത്വംനൽകി. പെരിന്തൽമണ്ണ മസ്ജിദുൽ ഹുദ ആൻഡ് ഹിലാൽ മസ്ജിദ് കമ്മിറ്റി വാവാസ് മാളിൽ നടത്തിയ ഈദ് ഗാഹിൽ ഡോ. നഹാസ് മാള പെരുന്നാൾ ഖുതുബയ്ക്ക് നേതൃത്വംനൽകി. പെരിന്തൽമണ്ണ ടൗൺ സലഫി മസ്ജിദിൽ പെരുന്നാൾ നമസ്‌കാരത്തിന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി പ്രൊഫ. ഹാരിസ് ബിൻ സലീം നേതൃത്വംനൽകി. സ്‌നേഹവും സഹവർത്തിത്വവും പങ്കുവെക്കലും സാമൂഹികജീവിതത്തിന്റെ അവിഭാജ്യ ഘടകമാകണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലേറെ വിശ്വാസികൾ പങ്കെടുത്തു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ താഴേക്കോട് ഷാലിമാർ മൈതാനത്ത്‌ നൂറുദ്ദീൻ സ്വലാഹി, പുലാമന്തോൾ കൈരളി പാർക്കിങ് മൈതാനത്ത്‌ സയ്യിദ് സഹ്ഫർ സ്വാദിഖ് മദീനി, കുരുവമ്പലം എ.എം.എൽ.പി. സ്‌കൂൾ മൈതാനത്ത്‌ ശാക്കിർ സ്വലാഹി, മുതുകുർശി ടർഫിൽ അൽത്താഫ് അൽ ഹികമി, കുന്നപ്പള്ളി സലഫി മസ്ജിദിനു മസീപം ഹാരിഫ് മൗലവി, അങ്ങാടിപ്പുറം സലഫി മസ്ജിദിൽ മൂസ സ്വലാഹി, ആനമങ്ങാട് എ.എൽ.പി. സ്‌കൂൾ മൈതാനത്ത്‌ ഷൗക്കത്തലി മൗലവി, എരവിമംഗലം സലഫി മസ്ജിദിൽ മഹ്ബൂബ് മദനി, കൊളത്തൂർ നാഷണൽ ഹൈസ്‌കൂളിനു സമീപം അബ്ദുൾഗഫൂർ താഴേക്കോട്, വലമ്പൂർ അൽഹിക്മ മദ്രസയിൽ അബ്ദുറസാഖ്‌ സലഫി, പുഴക്കാട്ടിരി അൽഹിക്മ സെന്ററിൽ സഹൽ അൽഹികമി തുടങ്ങിയവർ പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വംനൽകി.

 

 

Leave A Reply