കണ്ണൂരിൽ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ സംഭവം; പ്രതിക്ക് ജീവപര്യന്തം

കണ്ണൂർ:  കണ്ണൂരിൽ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി.

പൊതുവാച്ചേരിയിൽ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ സംഭവത്തില്‍ ഒന്നാം പ്രതി അബ്ദുൾ ഷുക്കൂറിനെയാണ് കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതി പ്രശാന്തിനെ വെറുതെ വിട്ടു.

മുഴപ്പാല പള്ളിച്ചാൽ പ്രജീഷിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി പ്രസ്താവിച്ചത്. മര ഉരുപ്പടികൾ മോഷ്ടിച്ച കേസിൽ സാക്ഷി പറഞ്ഞതിനായിരുന്നു കൊലപാതകം.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ഓഗസ്റ്റ് 23 നാണ് കനാലിൽ നിന്ന് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Leave A Reply