റിയാദ്: ഹജ്ജ് കർമങ്ങളിൽ മുഴുകിയിരിക്കുന്നതിനിടെ മലയാളി തീര്‍ത്ഥാടകന്‍ മരിച്ചു. പണ്ഡിതനും മുകേരി മഹല്ല് ഖാദിയും റഹ്മാനിയ അറബിക് കോളജ് പ്രഫസറുമായിരുന്ന എൻ.പി.കെ. അബ്ദുല്ല ഫൈസിയാണ് ഇന്ന് രാവിലെ (ബുധൻ) മരിച്ചത്.
ഭാര്യയുടെ കൂടെ ഹജ്ജിനെത്തിയ അറഫാ സംഗമം കഴിഞ്ഞു മടങ്ങവെ മുസ്ദലിഫയിൽ തങ്ങിയശേഷം ഇന്ന് രാവിലെയായിരുന്നു അന്ത്യം.