കോന്നി : ആർ.വി.എച്ച്.എസ്, ആനക്കൂട്, പോക്കറ്റ് റോഡ് സഞ്ചാര യോഗ്യമാക്കി, കോന്നി കുമ്പഴ റോഡിൽനിന്ന് ആനക്കൂട് റോഡിലേക്കുള്ള എളുപ്പവഴിയാണ്.
600 മീറ്റർ ആണ് ദൂരം. താലൂക്ക് ആശുപത്രി, ആനത്താവളം, ആർ.വി.എച്ച്.എസ് സ്‌കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്നവരാണ് ഈ വഴി ആശ്രയിച്ചിരുന്നത്. തകർന്നുകിടന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം ഉണ്ടായിരുന്നു.മഴ പെയ്താൽ വെള്ളക്കെട്ട് രൂപപ്പെടുന്നതായിരുന്നു റോഡ് പഞ്ചായത്തിൽനിന്ന് അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് ഉന്നതനിലവാരത്തിൽ നന്നാക്കിയത്.