പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് രംഗത്തിറങ്ങി

കാസർകോട്: പകർച്ചപ്പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ആശങ്ക വിടാതെ കാസർകോട്. ഇന്നലെ പനി ബാധിച്ച് യുവതി മരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് രംഗത്തിറങ്ങി. മഴയുടെ തുടക്കത്തിൽ തന്നെ പനി ബാധിച്ചുള്ള മരണം നടന്നത് ആശങ്ക പരത്തിയിട്ടുണ്ട്.

പനിബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്നതിനിടെയാണ് മാലോം നാട്ടക്കല്ലിലെ അശ്വതി ബാലകൃഷ്ണൻ പനി ബാധിച്ചു മരിച്ചത്. കാസർകോട് ജനറൽ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്.

ഇന്നലെ പനിബാധിച്ചവരുടെ എണ്ണം 619

മരണം 1
ഡെങ്കിപനി 9

വ്യാപനസാദ്ധ്യത തടയാൻ ആരോഗ്യവകുപ്പ്

പകർച്ചവ്യാധി വ്യാപന സാദ്ധ്യത മുൻകൂട്ടി കണ്ടു പ്രതിരോധം ഊർജ്ജപ്പെടുത്താനുള്ള ശ്രമത്തിലാണ് ജില്ലയിലും ആരോഗ്യവകുപ്പ്. ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിലുള്ള ആരോഗ്യജാഗ്രത സമിതികളുടെ യോഗം നേരത്തെ തന്നെ വിളിച്ചു ചേർത്ത് പ്രതിരോധ പ്രവർത്തനം ആസൂത്രണം ചെയ്തിരുന്നു.

ഡെങ്കി റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ ആവശ്യമായ പ്രതിരോധ പ്രവർത്തനം നടക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പനി സർവ്വേ , ഉറവിട നശീകരണം,സ്‌പ്രേയിംഗ്, ഫോഗിംഗ് ബോധവൽക്കരണ പരിപാടി എന്നിവയും നടക്കുന്നുണ്ട്.എലിപ്പനി പ്രതിരോധത്തിന് ഡോക്സി സൈക്ലിൻ ഗുളികകൾ വിതരണം വിതരണം ചെയ്തു വരുന്നു.

പ്രതിരോധിക്കാൻ
എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ക്ലിനിക്കുകൾ

പ്രധാന ആശുപത്രികളിൽ പ്രത്യേക പനി വാർഡുകൾ

 ആശുപത്രികളിൽ ആവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കി

ബ്ലീച്ചിംഗ്പൗഡർ,കൊതുക് നശീകരണ സാമഗ്രികൾ എന്നിവ തയ്യാർ

ലാബുകളിൽ ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കി

 ആരോഗ്യപ്രവർത്തകർക്ക് പരിശീലനം

Leave A Reply