ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചു ‘ചന്ദ്രമുഖി 2’ന്റെ റിലീസ് പ്രഖ്യാപിച്ച് നടി കങ്കണ റണൗട്ട്

ഹൊറർ-കോമഡി ചിത്രം ‘ചന്ദ്രമുഖി 2’ന്റെ റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഗണേശ ചതുർത്ഥിക്ക് ചിത്രമെത്തുമെന്നാണ് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. രാഘവ ലോറൻസ് മാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. 2005ൽ പുറത്തിറങ്ങിയ ‘ചന്ദ്രമുഖി’യുടെ സീക്വൽ ആണ് പുതിയ ചിത്രം. ‘ഈ സെപ്റ്റംബറിൽ അവൾ തിരികെയെത്തുകയാണ്. നിങ്ങൾ തയാറാണോ?’ എന്നാണ് പോസ്റ്ററിനൊപ്പം കങ്കണ കുറിച്ചത്.

വടിവേലു, രാധിക ശരത്കുമാർ, ലക്ഷ്മി മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്.ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഓസ്കർ ജേതാവ് എം എം കീരവാണിയാണ് സംഗീതം. രജനികാന്ത്, ജ്യോതിക, പ്രഭു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചന്ദ്രമുഖി, മലയാള ചിത്രം ‘മണിചിത്രത്താഴി’ന്റെ റീമേക്ക് ആണ്. തമിഴിന് പുറമെ ഹിന്ദിയിലും മണിചിത്രത്താഴ് റീമേക്ക് ചെയ്യപ്പെട്ടു. അക്ഷയ് കുമാർ, വിദ്യ ബാലൻ, ഷൈനി അഹൂജ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ‘ഭൂൽ ഭുലയ്യ’യായിരുന്നു ഹിന്ദി പതിപ്പ്.

Leave A Reply