തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ 2000 നായ്ക്കൾ വർധിച്ചതായി കണക്ക്. 2019 ലെ കണക്കെടുപ്പ് പ്രകാരം 6536 തെരുവ് നായ്ക്കൾ തലസ്ഥാനത്തുണ്ടായിരുന്നു. 2023 ൽ ഒരു സ്വകാര്യ സംഘടന നടത്തിയ സർവേയിൽ ഇത് 8000 ആയി ഉയർന്നെന്നാണ് കണ്ടെത്തലെന്ന് മൃഗസംക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി.
തെരവുനായ്ക്ക്ളിലെ വാക്സിനേഷൻ കുറയാൻ കാരണം തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക പരിമിതിയാണെന്ന് അധികൃതർ പറഞ്ഞു. ഒരു തെരുവ് നായെ വാക്സിനേഷനായി പിടികൂടുന്നതിന് 550 രൂപയാണ് ചെലവ്. 300 രൂപ നായയെ പിടികൂടുന്നതിനുള്ള ചാർജ്ജാണ്. 200 രൂപ ട്രാൻസ്പോർട്ടേഷൻ. 50 രൂപ മാർക്കിങ്ങിനും. വാക്സിൻ മൃഗസംരക്ഷണ വകുപ്പ് സൗജന്യമായാണ് നൽകുന്നത്.
സംസ്ഥാനത്ത് 4.7 ലക്ഷം വളർത്തുനായ്ക്കൾക്ക് വാക്സിൻ നൽകിയപ്പോൾ 33,363 തെരുവ് നായ്ക്കൾക്ക് മാത്രം വാക്സിൻ പരിമിതപ്പെടുത്താൻ കാരണമിതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.