വെഞ്ഞാറമൂട്: ഓടയില്‍ മാലിന്യം അടിഞ്ഞു കൂടി ദുര്‍ഗന്ധം വമിക്കുന്നു. വെഞ്ഞാറമൂട് പുത്തന്‍പാലം റോഡില്‍ ചന്തയില്‍ കൂടി കടന്നുപോകുന്ന ഓടയിലാണ് മാലിന്യം അടിഞ്ഞത്.
ചന്തയിലെ അഴുകിയ പച്ചക്കറികളും മത്സ്യ മാംസാവശിഷ്ടങ്ങളും ഓടയില്‍ ഉപേക്ഷിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഒലിച്ചെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളും അടിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. രോഗ ഭീതിയിലാണ് പരിസരവാസികളും ചന്തയിലെ കച്ചവടക്കാരും.