ഓഗസ്റ്റ് 15-ഓടെ രാജ്യത്തെ മുഴുവൻ പഞ്ചായത്തുകളും ഡിജിറ്റൽ ഇടപാട് പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ

ഓഗസ്റ്റ് 15-ഓടെ രാജ്യത്തെ മുഴുവൻ പഞ്ചായത്തുകളും ഡിജിറ്റൽ ഇടപാട് പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ.98 ശതമാനം പഞ്ചായത്തുകളും ഇതിനകം യു.പി.ഐ. അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ ഉപയോഗിക്കാൻ തുടങ്ങിയതായി പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി സുനിൽ കുമാർ അറിയിച്ചു.

ചെക്കും പണവുമായുള്ള ഇടപാടുകൾ ഏറക്കുറെ അവസാനിപ്പിച്ചിരിക്കുകയാണ്. ഈ മാസം 30-ന് സേവനദാതാക്കളുമായും കറാറുകാരുമായൊക്കെ യോഗങ്ങൾനടത്തി നിർദേശങ്ങൾ നൽകാൻ പഞ്ചായത്തുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply