തിരുവല്ല: ഓൾ കേരള ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ വനിതാസമ്മേളനം കേരള മഹിള സംഘം ജില്ലാ പ്രസിഡന്റ് വിജയമ്മ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
ബിന്ദു സ്വാമി അദ്ധ്യക്ഷത വഹിച്ചു. അനഘ ജെ. കോലോത് മുഖ്യപ്രഭാഷണം നടത്തി. അംബുജം, പിങ്കി, എ.കെ.ബി.ഇ.എഫ് ജില്ലാ ചെയർമാൻ ജോൺ മത്തായി, ജില്ലാ സെക്രട്ടറി സച്ചിൻ ജോണി ജോർജ് എന്നിവർ സംസാരിച്ചു.