അമിതവേഗത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇരുചക്രവാഹനങ്ങളിലും മതിലിലും ഇടിച്ചു

കൊല്ലം: എക്സൈസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ അമിതവേഗത്തിൽ പുത്തൻചന്തയ്ക്ക് സമീപം ഇരുചക്രവാഹനങ്ങളിലും സമീപത്തെ മതിലിലും ഇടിച്ചു.

ആർക്കും പരിക്കില്ല. ഉദ്യോഗസ്ഥനെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 8.30നാണ് സംഭവം. വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ തടഞ്ഞ് പൊലീസിന് കൈമാറുകയായിരുന്നു.

Leave A Reply