‘വാഗ്‌നർ നേതാവ് നമ്മുടെ രാജ്യത്തെത്തി’; വെളിപ്പെടുത്തി ബെലാറൂസ് പ്രസിഡൻറ്

റഷ്യക്കെതിരെ പടയ്ക്കിറങ്ങിയ വാഗ്‌നർ കൂലിപ്പടയാളി സംഘത്തിന്റെ മേധാവി യെവ്ഗിനി പ്രിഗോജിൻ ബെലാറൂസിലെത്തിയെന്ന് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ. ബെലാറൂസിലെ പ്രാദേശിക മാധ്യമമായ ബെൽറ്റയെ ഉദ്ധരിച്ച് അൽജസീറിയടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തു. വാഗ്‌നർ സംഘവും റഷ്യയും തമ്മിലുള്ള ശത്രുത ശമിപ്പിക്കാൻ മുമ്പിട്ടിറങ്ങിയയാളാണ് ലുകാഷെങ്കോ. ശനിയാഴ്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കരാർ പ്രകാരം വാഗ്‌നർ സംഘം കലാപത്തിൽ നിന്ന് പിന്മാറുകയായിരുന്നു. മേധാവിയായ പ്രിഗോജിൻ ബെലാറൂസിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ അണികൾക്ക് അദ്ദേഹത്തോടൊപ്പമോ റഷ്യൻ സൈന്യത്തിനൊപ്പമോ ചേരാമെന്നാണ് നിർദേശം നൽകിയിരുന്നത്.

 

ബെലാറൂസ് സൈന്യത്തിൽ വാഗ്‌നറെപ്പോലെ ഒരു യൂണിറ്റ് ഉണ്ടാകുന്നതിൽ തനിക്ക് പ്രശ്നമില്ലെന്ന് പ്രതിരോധ മന്ത്രി വിക്ടർ ഖ്രെനിക്കോവ് തന്നോട് പറഞ്ഞതായും ലുകാഷെങ്കോ പറഞ്ഞു. ഈ വിഷയത്തിൽ പ്രിഗോജിനുമായി ചർച്ച നടത്താൻ ബെലാറൂസ് നേതാവ് ഖ്രെനിക്കോവിനെ ചുമതലപ്പെടുത്തിയിരുന്നു.

 

Leave A Reply