ഷാർജ, ദുബായ് എമിറേറ്റുകളിലെ പൊതുപാർക്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

ഷാർജ, ദുബായ് എമിറേറ്റുകളിലെ പൊതുപാർക്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം.ലേക്സ് ആൻഡ് റെസിഡൻഷ്യൽ നെയ്ബർഹുഡ് പാർക്സ് രാവിലെ എട്ടു മുതൽ അർധരാത്രി 12 വരെയും അൽ മുഷറിഫ്, അൽ മംസാർ, അൽ സഫ, അൽ ഖോർ, സബീൽ എന്നീ പാർക്കുകൾ രാവിലെ എട്ടു മുതൽ രാത്രി 11 മണി വരെയും പ്രവർത്തിക്കും.അൽ മുഷറിഫ് നാഷണൽ പാർക്കിലെ മൗണ്ടൻ ബൈക്ക് ട്രാക്കും ഹൈക്കിങ് ട്രെയിലും സൂര്യോദയം മുതൽ സൂര്യാസ്തമയത്തിന് ഒരു മണിക്കൂർ മുൻപ് വരെ തുറന്നിരിക്കും.

എമിറേറ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബായ് ഫ്രെയിം രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ സന്ദർശകരെ സ്വാഗതം ചെയ്യും. ദ ചിൽഡ്രൻസ് സിറ്റി രാവിലെ ഒൻപത് മുതൽ രാത്രി എട്ടു വരെ തുറന്നിരിക്കും. ഇവിടെയുള്ള വിവിധ വിനോദ പ്രവർത്തനങ്ങളുടെയും പരിപാടികളുടെയും സമയവും താത്കാലികമായി പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലു മുതൽ രാത്രി ഏഴ് വരെയുമായിരിക്കും.

Leave A Reply