പറക്കോട് ∙ മുനിസിപ്പൽ ലൈബ്രറിയുടെ ഭാഗത്തായി നിന്നിരുന്ന ആൽമരത്തിന്റെ വലിയ ശിഖരം മഴയിൽ ഒടിഞ്ഞു വീണ് 4 വൈദ്യുതിത്തൂണുകൾക്ക് നാശം നേരിട്ടു.
ശിഖരം വീണ സമയത്ത് ആ ഭാഗത്ത് ആൾക്കാർ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു ശിഖരം ഒടിഞ്ഞു വീണത്. വൈദ്യുതിലൈനിമുകളിലേക്ക് ശിഖരം വീണതിനാലാണ് വൈദ്യുതിത്തൂണുകൾ ഒടിഞ്ഞത്.
ഇതിനെ തുടർന്ന് വൈദ്യുതി ബന്ധവും തകരാറിലായിരുന്നു. വിവരമറിഞ്ഞ് അഗ്നിശമനസേനാംഗങ്ങൾ എത്തി ശിഖരം മുറിച്ചുമാറ്റി. വൈദ്യുതി ജീവനക്കാർ സ്ഥലത്തെത്തി ഒടിഞ്ഞ വൈദ്യുതിത്തൂണുകൾ മാറ്റി സ്ഥാപിച്ച് വൈദ്യുതി തകരാറുകൾ പരിഹരിക്കുകയും ചെയ്തു.