പാകിസ്ഥാനിൽ കനത്ത മഴയിലും ഇടിമിന്നലിലുമായി കുട്ടികളടക്കം 20 മരണം. 50ലേറെ പേർക്ക് പരിക്കേറ്റു. ഞായറാഴ്ച തുടങ്ങിയ മഴ ഈ മാസം 30 വരെ തുടരുമെന്നാണ് പ്രവചനം. മിന്നലേറ്റ് എട്ട് പേരാണ് മരിച്ചത്. 12 പേർ മണ്ണിടിച്ചിൽ, വൈദ്യുതാഘാതം തുടങ്ങിയുള്ള അപകടങ്ങളിലാണ് മരിച്ചതെന്നും അധികൃതർ അറിയിച്ചു.
നരോവൽ, ഷെയ്ഖുപ്പുര, നൻകാന സാഹിബ് നഗരങ്ങളിലാണ് ശക്തമായ ഇടിമിന്നൽ നാശംവിതച്ചത്. ഊർജവിതരണ സംവിധാനങ്ങളെ ഇടിമിന്നൽ ബാധിച്ചതോടെ പലയിടത്തും വൈദ്യുതി വിതരണം താറുമാറായി. നിരവധി കന്നുകാലികൾക്കും ജീവൻ നഷ്ടമായി.