ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, ജോലി നൽകാമെന്ന് പറഞ്ഞ് സ്വകാര്യ ഹോട്ടലിൽ എത്തിച്ച് പീഡനം; പ്രതി റിമാൻഡിൽ

പാലക്കാട്: കപ്പൂർ സ്വദേശിനിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. പട്ടാമ്പി സ്വദേശി ഉമ്മർ (28) ആണ് തൃത്താല പോലീസിന്‍റെ പിടിയിലായത്.

മെയ് പതിനാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉമ്മറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ഞാങ്ങാട്ടിരി ഭാഗത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി.

ഇൻസ്റ്റാഗ്രാമിലൂടെ പ്രതി യുവതിയുമായി പരിചയത്തിലായത്. യുവതിയുടെ മൊഴി പ്രകാരമാണ് ഉമ്മറിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Reply