തിരുവനന്തപുരം: കേരള പോലീസിലെ ഒരു സിഐക്ക് കൂടി പിരിച്ചുവിടൽ നോട്ടീസ് നൽകിയ വിഷയത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. സി ഐ ചെയ്ത കുറ്റങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങളും നിലവിൽ പുറത്തുവന്നിട്ടുണ്ട്.
ജയസനിലിനെതിരായ പ്രധാന കുറ്റം പോക്സോ കേസിലെ പ്രതിയെ ലൈംഗികമായി ഉപദ്രവിച്ചതും കൈക്കൂലിയായി അരലക്ഷം രൂപ കൈപ്പറ്റിയെന്നതുമാണ്. പോക്സോ കേസിലെ പ്രതിയെ ലൈഗിംകമായി ഉപദ്രവിച്ചത് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അയിരൂർ സി ഐ. പോലീസിലെ ക്രമിനലുകളെ പിരിച്ചുവിടാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഇയാൾക്കും ഡിജിപി അനിൽകാന്ത് നൽകിയ നോട്ടീസ് നൽകിയത്. പിരിച്ചുവിടുന്നതിന് മുന്നോടിയായി വല്ലതും ബോധിപ്പിക്കാനുണ്ടെങ്കിൽ പറയാം എന്നാണ് നോട്ടീസിലുള്ളത്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും സംസ്ഥാന പോലീസ് മേധാവിയുടെ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.