കൊല്ലത്ത് ഏഴ് വയസുകാരിയെ തേങ്ങയിടാൻ വന്നയാള്‍ പീഡിപ്പിച്ചു

കൊല്ലം: ഏഴ് വയസുകാരിയെ അൻപ്പത്തിരണ്ടുകാരൻ പീഡിപ്പിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം.

തേങ്ങയിടാൻ വന്ന കടയ്ക്കൽ സ്വദേശിയായ കൃഷ്ണൻ കുട്ടിയാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഴ് വയസുകാരിയെ അമ്മ കുളിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്വകാര്യ ഭാഗത്ത് വേദനയെടുക്കുന്നതായി കുട്ടി അമ്മയോട് പറഞ്ഞു. തുടർന്ന് അമ്മ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി മനസിലാക്കിയത്.

വിവരം തിരക്കിയ ഡോക്ടറോട് കുട്ടി ഇന്നലെ തേങ്ങയിടാൻ വന്നയാൾ പീഡിപ്പിച്ചതായി പറഞ്ഞു.

Leave A Reply