ഐപിഎല്‍ ; ഗുജറാത്ത് ടൈറ്റന്‍സിന് കൂറ്റന്‍ സ്‌കോര്‍,ഫൈനലിലെത്താന്‍ മുംബൈക്ക് വേണ്ടത് 234 റണ്‍സ്

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പൻ സ്‌കോര്‍.നിശ്ചിത ഓവറില്‍ ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് നേടി. സൂപ്പര്‍ സ്റ്റാര്‍ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വുറിയാണ് ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 234 റണ്‍സാണ് മുംബൈ ഇന്ത്യന്‍സിന്റെ വിജയലക്ഷ്യം. ഇന്നു ജയിക്കുന്ന ടീം ഞായറാഴ്ച ഇതേ വേദിയില്‍ നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.

ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ 18 റണ്‍സ് എടുത്ത് പുറത്തായെങ്കിലും അസാധ്യ ഫോമില്‍ തുടരുന്ന ശുഭ്മാന്‍ ഗില്‍ തകര്‍ത്തടിച്ചു. 60 പന്തില്‍ നിന്ന് 120 റണ്‍സാണ് ഗില്‍എടുത്തത് . പത്ത് സിക്‌സറുകളും 7 ഫോറും ഗില്‍ അടിച്ചുകൂട്ടി. സായ്‌സുദര്‍ശന്‍ 31 പന്തില്‍ നിന്ന് 43 റണ്‍സ് നേടി

ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്താകാത 28 റണ്‍സ് നേടി. 12 പന്തുകള്‍ നേരിട്ട അദ്ദേഹം രണ്ട് സിക്‌സറും രണ്ട് ഫോറും പറത്തി. റാഷിദ് ഖാന്‍ രണ്ട് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് നേടി. പിയൂഷ് ചൗളയും അകാശ് മധ് വാളും ഓരോ വിക്കറ്റ് വീതം നേടി.

Leave A Reply