‘ചെങ്കോൽ കഥ വ്യാജം’: വിമർശനവുമായി ജയ്‌റാം രമേശ്

ഡൽഹി: അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടൻ ഇന്ത്യക്ക് സ്വർണച്ചെങ്കോൽ കൈമാറിയെന്ന കഥ വ്യാജമെന്ന് കോൺഗ്രസ്. വാട്‌സ്ആപ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ലഭിച്ച വിവരമാകുമിതെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പരിഹസിച്ചു. ട്വിറ്ററിലാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

ബ്രിട്ടൻ കൈമാറിയെന്ന് പറയപ്പെടുന്ന ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. 1947 ആഗസ്ത് 14ന് അർധരാത്രി അധികാരക്കൈമാറ്റത്തിന് 15 മിനിറ്റ് മുമ്പ് തമിഴ്‌നാട്ടിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതർ ചെങ്കോൽ നെഹ്‌റുവിന് കൈമാറി എന്നാണ് പറയപ്പെടുന്നത്. നിലവിൽ പ്രയാഗ് രാജിലെ (അലഹബാദ്) മ്യൂസിയത്തിലാണ് ചെങ്കോലുള്ളത്.

Leave A Reply