പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വു​മാ​യി ​കോ​ഴി​ക്കോ​ട് ജി​ല്ല

കോ​ഴി​ക്കോ​ട്: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വു​മാ​യി ​കോ​ഴി​ക്കോ​ട് ജി​ല്ല. 86.32 ശ​ത​മാ​ന​മാ​ണ് കോ​ഴി​ക്കോ​ടി​ന്റെ വി​ജ​യം. ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ഒ​ന്നാ​മ​താ​യി​രു​ന്നു കോ​ഴി​ക്കോ​ട്. ഇ​ക്കു​റി ആ ​നേ​ട്ടം 87.55 ശ​ത​മാ​ന​വു​മാ​യി എ​റ​ണാ​കു​ളം കൈ​യ​ട​ക്കി​യ​പ്പോ​ൾ കോ​ഴി​ക്കോ​ട് ര​ണ്ടാം സ്ഥാ​ന​വു​മാ​യി ഒ​പ്പം നി​ന്നു. 175 സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 39754 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ 39598 പേ​രാ​ണ് പ​രീ​ക്ഷ എ​​ഴു​തി​യ​ത്. ഇ​തി​ൽ 34182 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 1968 പേ​ർ കൂ​ടു​ത​ൽ ഇ​ക്കു​റി യോ​ഗ്യ​ത നേ​ടി. 3774 പേ​ർ​ക്ക് ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 578 എ ​പ്ല​സു​കാ​ർ കൂ​ടു​ത​ലാ​ണ് ഇ​ക്കു​റി. ക​ഴി​ഞ്ഞ വ​ർ​ഷം 3198 പേ​ർ​ക്കാ​യി​രു​ന്നു ഫു​ൾ എ ​പ്ല​സ്.

ജി​ല്ല​യി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളു​ടെ എ​ണ്ണം ഇ​ക്കു​റി നാ​ലാ​യി ചു​രു​ങ്ങി. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ഴ് സ്കൂ​ളു​ക​ൾ​ക്ക് നൂ​റു​മേ​നി വി​ജ​യ​മു​ണ്ടാ​യി​രു​ന്നു. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക് ഇ​ക്കു​റി​യും 100 ശ​ത​മാ​നം വി​ജ​യം ല​ഭി​ച്ചി​ല്ല. സെ​ന്റ് ജോ​സ​ഫ് ആം​ഗ്ലോ ഇ​ന്ത്യ​ൻ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (179), സി​ൽ​വ​ർ ഹി​ൽ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (104), സി.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​ണ്ണൂ​ർ നോ​ർ​ത്ത് (185), ക​രു​ണ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റി​ങ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ര​ഞ്ഞി​പ്പാ​ലം (32) എ​ന്നി​വ​യാ​ണ് നൂ​റു​മേ​നി കൊ​യ്ത വി​ദ്യാ​ല​യ​ങ്ങ​ൾ. തു​ട​ർ​ച്ച​യാ​യ 20ാം ത​വ​ണ​യാ​ണ് സി​ൽ​വ​ർ ഹി​ൽ​സ് എ​ച്ച്.​എ​സ്.​എ​സ് 100 ശ​ത​മാ​നം വി​ജ​യം നേ​ടു​ന്ന​ത്. 11 വി​ദ്യാ​ർ​ഥി​ക​ൾ ജി​ല്ല​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി.

വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 78.33 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 2570 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ൾ 2013 പേ​ർ യോ​ഗ്യ​ത​നേ​ടി. ജി​ല്ല​യി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ ഏ​ക സ്കൂ​ൾ വി​ല്യാ​പ്പ​ള്ളി എം.​ജെ. വി.​എ​ച്.​എ​സ്.​എ​സാ​ണ്. പ​രീ​ക്ഷ എ​ഴു​തി​യ 91 പേ​രും വി​ജ​യി​ച്ചു. ഓ​പ​ൺ സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 4725 പേ​രി​ൽ 2650 പേ​ർ വി​ജ​യി​ച്ചു.

വി​ജ​യ ശ​ത​മാ​നം 56.08. ഇ​തി​ൽ 78 പേ​ർ​ക്ക് ഫു​ൾ എ ​പ്ല​സ് നേ​ടി. ടെ​ക്നി​ക്ക​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 66.67 ശ​ത​മാ​ന​മാ​ണ് വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 96 പേ​രി​ൽ 64 പേ​ർ വി​ജ​യി​ച്ചു. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ 1200 മാ​ർ​ക്കി​ൽ 1200ഉം ​നേ​ടി 11 മി​ടു​ക്കി​ക​ൾ ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​യി. മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ​ത് പെ​ൺ​കു​ട്ടി​ക​ളാ​ണെ​ന്ന സ​വി​ശേ​ഷ​ത​യും ഇ​ക്കു​റി​യു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം മു​ഴു​വ​ൻ മാ​ർ​ക്കും ​നേ​ടി​യ​വ​രി​ൽ ഒ​രു ആ​ൺ​കു​ട്ടി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​ക്കു​റി ആ ​മി​ക​വ് പെ​ൺ​കു​ട്ടി​ക​ൾ മു​ഴു​വ​നാ​യും സ്വ​ന്ത​മാ​ക്കി.

ഫ​റോ​ക്ക് വെ​നേ​റി​നി എ​ച്ച്.​എ​സ്.​എ​സി​ലെ അ​ദീ​ല സാ​ദ​ത്ത്, മ​ട​പ്പ​ള്ളി ഗ​വ. ഫി​ഷ​റീ​സ് എ​ച്ച്.​എ​സ്.​എ​സി​ലെ കെ.​എം. ശ്രീ​ല​ക്ഷ്മി, മു​ക്കം എം.​കെ.​എ​ച്ച്.​എം.​എം.​ഒ വി.​എ​ച്ച്.​എ​സ്.​എ​സി​ലെ ന​ജ ഫാ​ത്തി​മ, കോ​ഴി​ക്കോ​ട് ബി.​ഇ.​എം ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സി​ലെ റി​ഷി​ഷ റെ​നി​രാ​ജ്, മ​ണ്ണൂ​ർ നോ​ർ​ത്ത് സി.​എം.​എ​ച്ച്.​എ​സ്.​എ​സി​ലെ എ. ​ഗോ​പി കൃ​ഷ്ണ, ബാ​ലു​ശ്ശേ​രി ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ലെ പി.​എ​സ്. ദേ​വ​ന​ന്ദ, സെ​ന്റ് ജോ​സ​ഫ് ആം​ഗ്ലോ ഇ​ന്ത്യ​ൻ ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സി​ലെ ദി​യ ഫാ​ത്തി​മ അ​സ്‍ലം, എ.​എ. ശ്രീ​ദേ​വി​ക, ന​ട​ക്കാ​വ് ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സി​ലെ ജി.​എ​സ്. ശ്രീ​മ​യ, പു​ല്ലൂ​രാ​മ്പാ​റ സെ​ന്റ് ജോ​സ​ഫ് എ​ച്ച്.​എ​സ്.​എ​സി​ലെ ജി.​എ​സ്. ഷം​ലി മ​റി​യ, പ​ന്തീ​രാ​ങ്കാ​വ് എ​ച്ച്.​എ​സ്.​എ​സി​ലെ സി.​കെ. ഉ​ത്ത​ര എ​ന്നി​വ​രാ​ണ് 1200ൽ 1200 ​മാ​ർ​ക്കും നേ​ടി​യ​ത്.

Leave A Reply