ഒഎൽഎക്സിൽ കണ്ട മൊബൈൽ വാങ്ങാനെത്തി കവർച്ച; പ്രതി അറസ്റ്റിൽ

കൊ​ച്ചി: ആ​പ്പി​ൾ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​പ്പ​റി​ച്ച് മു​ങ്ങി​യ യുവാവ് പോലീസിന്റെ പിടിയിൽ. കു​ന്ന​ത്തു​നാ​ട് സ്വദേശി ഹാ​ദി​ൽ​ഷ​യാ​ണ് (27) പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മൊ​ബൈ​ൽ ഫോ​ൺ വി​ൽ​ക്കാ​നായി കാ​ക്ക​നാ​ട് സ്വ​ദേ​ശി ഒ.​എ​ൽ.​എ​ക്സി​ൽ ന​ൽ​കി​യ പ​ര​സ്യം ക​ണ്ട് ഫോ​ൺ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി നോ​ക്കാ​നാ​യി വാ​ങ്ങി​യ​ശേ​ഷം ത​ട്ടി​പ്പ​റി​ച്ച് കാ​റി​ൽ മുങ്ങുകയായിരുന്നു.

​ഫോ​ണി​ന്‍റെ ഉ​ട​മ​സ്ഥൻ nalkiya പ​രാ​തീയുടെ അടിസ്ഥാനത്തിൽ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ പ്ര​തി പെ​രു​മ്പാ​വൂ​രി​ൽ ഉ​ണ്ടെ​ന്ന് വി​വ​രം കി​ട്ടി. തു​ട​ർ​ന്ന് പോലീസ് നേ​രി​ട്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ഇ​യാ​ൾ​ക്കെ​തി​രെ കാ​പ്പ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത മ​റ്റൊ​രു കേ​സി​ൽ തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യിൽ നിന്നും ​സ​മാ​ന രീ​തി​യി​ൽ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ച്ച ചെ​യ്ത് ര​ക്ഷ​പ്പെ​ട്ട കേ​സി​ലെ​യും പ്ര​തി​യാ​ണ് ഹാ​ദി​ൽ ഷാ. ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave A Reply