സ്വദേശിവത്കരണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങി യുഎഇ

അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയില്‍‍ നടപ്പാക്കുന്ന സ്വദേശിവത്കരണം 2026ന് ശേഷവും തുടരുമെന്ന് മാനവവിഭവ ശേഷി – സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുല്‍റഹ്‍മാന്‍ അല്‍ അവാര്‍ പറഞ്ഞു. നിലവില്‍ യുഎഇയില്‍ നടപ്പാക്കിയ ഫെഡറല്‍ നിയമപ്രകാരം ഓരോ വര്‍ഷവും രണ്ട് ശതമാനം വീതം സ്വദേശിവത്കരണം വര്‍ദ്ധിപ്പിച്ച് 2026 ആവുമ്പോഴേക്കും പത്ത് ശതമാനത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പാലിക്കാത്ത സ്വകാര്യ കമ്പനികള്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടികളും സ്വീകരിക്കുന്നുണ്ട്.

വന്‍തുകയുടെ പിഴയാണ് സ്വദേശിവത്കരണത്തില്‍ വീഴ്‍ച വരുത്തുകയോ അല്ലെങ്കില്‍ കൃത്രിമം കാണിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ നടപ്പാക്കിവരുന്ന സ്വദേശിവത്കരണം ഇതേ തോതില്‍ മുന്നോട്ട് പോകുമെന്നാണ് മാനവവിഭവശേഷി – സ്വദേശിവത്കരണ മന്ത്രി അറിയിച്ചിരിക്കുന്നത്. ഇത് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങളുടെ പുതിയ യുഗം തന്നെ സൃഷ്ടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Leave A Reply