ഡൽഹി: മെറ്റ ഇന്ത്യ നിയമ വിഭാഗം മേധാവിയെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. മൂന്നാംഘട്ട പിരിച്ചുവിടലിന്റെ ഭാഗമായാണ് നടപടിയെന്നാണ് ലഭിക്കുന്ന സൂചന. പതിനായിരം ജീവനക്കാരെയാണ് മൂന്ന് ഘട്ടമായി ഈ വര്‍ഷം മെറ്റ പിരിച്ചുവിട്ടത്. ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അവിനാഷ് പന്ത്, മീഡിയ പാര്‍ട്ണര്‍ഷിപ്പ് ഡയറക്ടര്‍ സാകേത് ഝാ സൗരഭ് തുടങ്ങിയവരെയും കമ്പനി പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ക്കറ്റിംഗ്, എന്റര്‍പ്രൈസ് എഞ്ചിനീയറിംഗ്, പ്രോഗ്രാം മാനേജ്‌മെന്റ്, കണ്ടന്റ് സ്ട്രാറ്റജി, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലെ പരമാവധി പേരെ പിരിച്ചുവിടാനാണ് നീക്കം.
നവംബറില്‍ മെറ്റ തൊഴിലാളികളുടെ 13 ശതമാനം അല്ലെങ്കില്‍ ഏകദേശം 11,000 ജോലികള്‍ വെട്ടികുറച്ചിരുന്നു. കൂടാതെ ആദ്യ പാദത്തില്‍ നിയമനം മരവിപ്പിക്കുകയും ചെയ്തു. ജീവനക്കാരെ പിരിച്ചുവിട്ടപ്പോള്‍ തന്നെ മെറ്റ പിരിച്ചുവിടല്‍ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. മിഡില്‍ മാനേജര്‍മാരെ ഒഴിവാക്കുമെന്ന് മെറ്റ നേരത്തെ അറിയിച്ചിരുന്നു. മേല്‍നോട്ടത്തിന് ഇനി പ്രത്യേകം ആളുകളെ ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. പരസ്യ വരുമാനത്തില്‍ ഇടിവ് സംഭവിച്ചതോടെ കമ്പനി 2022-ല്‍ വാര്‍ഷിക വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. സക്കര്‍ബര്‍ഗ് കമ്പനിയുടെ ശ്രദ്ധയും നിക്ഷേപവും വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയിലേക്കും മെറ്റാവേര്‍സിലേക്കും മാറ്റി, അത് അടുത്ത പ്രധാന കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.