വാഴക്കാട്: ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അനന്തായൂർ പിലാത്തോട്ടത്തിൽ ശ്രീധരനെയാണ് (55) ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, യുവതിയുടെ അശ്ലീല ഫോട്ടോകൾ മോര്‍ഫുചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് ചുളളിയോട് സ്വദേശിയായ അജിൻ പീറ്ററാണ് അമ്പലവയൽ പോലീസിന്റെ പിടിയിലായത്. മറ്റൊരാളുടെ മൊബൈല്‍ നമ്പർ കൊണ്ട് വാട്ട്സാപ്പ് അക്കൗണ്ടുണ്ടാക്കി വീഡിയോ പ്രചരിപ്പിച്ച പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.