‘ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്….’; സത്യേന്ദര്‍ ജെയിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു
ഡല്‍ഹി: ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആറാഴ്ചത്തേയ്ക്കാണ് ജാമ്യം അനുദിച്ചിരിക്കുന്നത്.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നല്കിയ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
ചികിത്സയ്ക്കു വേണ്ടിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ കാലയളവില്‍ മാധ്യമങ്ങളെ കാണാന്‍ പാടില്ലെന്നും ഡല്‍ഹി വിട്ട് പുറത്തുപോകരുതെന്നും കോടതി വ്യക്തമാക്കി. കേസ് ജൂലൈ 11ന് വീണ്ടും പരിഗണിക്കും.