ഡൽഹി: കർണാടകയിലെ കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ഡൽഹിയിൽ തിരക്കിട്ട ചർച്ച. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്തി ഡി.കെ ശിവകുമാർ, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എന്നിവരുമായി ചർച്ചകൾ നടത്തി.
ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയും ചർച്ചകളിൽ പങ്കെടുത്തു. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തങ്ങളുടെ അനുയായികളെ തിരുകി കയറ്റുവാൻ ശ്രമിക്കുന്നതാണ് കടുത്ത ഭിന്നതയിലേക്ക് നീങ്ങിയത്.