നിറ വയറുമായി ജിമ്മിൽ വെയ്റ്റ് ലിഫ്റ്റുമായി വിദ്യ ഉണ്ണി

പ്രശസ്ത നടിദിവ്യ  ഉണ്ണിയുടെ സഹോദരിയും നടിയുമാണ് വിദ്യാ ഉണ്ണി. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കെ ‘ഡോക്ടർ ലവ്’ (2011) എന്ന ചിത്രത്തിലൂടെയാണ് വിദ്യയുടെ അരങ്ങേറ്റം. ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് ലഭിച്ചെങ്കിലും വിദ്യ അഭിനയത്തിൽ അത്ര സജീവമായിരുന്നില്ല. നർത്തകി കൂടിയായ വിദ്യ, സഹോദരി ദിവ്യാ ഉണ്ണിയോടൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്. ‘ത്രിജി തേർഡ് ജനറേഷൻ’ എന്ന ചിത്രത്തിലും വിദ്യ അഭിനയിച്ചിട്ടുണ്ട്. ചില ടെലിവിഷൻ ഷോകളുടെ അവതാരകയായും വിദ്യാ ഉണ്ണി പ്രവർത്തിച്ചിട്ടുണ്ട്.

2019ലാണ് വിദ്യയുടെ വിവാഹം. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനാണ് ഭർത്താവ്. സിംഗപ്പൂരിലെ ടാറ്റ കമ്മ്യൂണിക്കേഷൻസിൽ ഉദ്യോഗസ്ഥനാണ് സഞ്ജയ്. കൊല്ലം അമൃത സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ നിന്ന് എൻജിനീയറിങ് ബിരുദധാരിയായ വിദ്യ ഹോങ്കോങ്ങിലെ കോഗ്നിസൻറിൽ ഉദ്യോഗസ്ഥയാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് വിദ്യ. ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണ് വിദ്യയും ഭർത്താവ് വെങ്കിടേഷും. കഴിഞ്ഞ ദിവസങ്ങളിൽ സീമന്തിന്റെ ചിത്രങ്ങൾ വിദ്യ പങ്കുവെച്ചിരുന്നു.

നിറ വയറുമായി ജിമ്മിൽ ഭാരമുയർത്തുന്ന വീഡിയോയാണ്ഇപ്പോൾ വിദ്യ പങ്കുവെച്ചിരിക്കുന്നത്. കരുത്തരായ കുഞ്ഞുങ്ങൾക്ക് പിന്നിൽ ശക്തരായ അമ്മമാരാണ് എന്നാണ് താരം അടിക്കുറിപ്പ് നൽകിയത്. വിദ്യ അനായാസമായി ഭാരം ഉയർത്തുകയാണ്. കൃത്യമായ പരിശീലനത്തോടെയാണ് താൻ ഈ പരിശീലനങ്ങളെല്ലാം ചെയ്യുന്നതെന്നും വിദ്യ വ്യക്തമാക്കി. വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് താൻ ഈ വീഡിയോ ഷെയർ ചെയ്തതെന്ന് വിദ്യ പറയുന്നു.

Leave A Reply