ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു.  മലപ്പുറം പൊന്മള ആക്കപ്പറമ്പ് സ്വദേശി അബ്ദുറഷീദ് (ഇച്ചാപ്പു-42)  ആണ് മരിച്ചത്. ഖത്തർ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. ദോഹയിൽ ലിമോസിൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

കെ.പി കുട്ടിഹസ്സൻ – കുഞ്ഞാമി ദമ്പതികളുടെ മകനാണ്. ഭാര്യ – സുനീറ. മക്കള്‍ – നിഷ്‌വ ജിബിൻ, നിഹാല, സിയാദ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച രാവിലെ കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തിക്കുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Leave A Reply