സുധാകരന്റെയും സതീശന്റെയും കൂടെയുള്ളവർ അഴിമതിക്കാരും തട്ടിപ്പുകാരും

കെപിസിസി പ്രസിഡൻറ് കെ സുധാകരണും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പമുള്ളത് അഴിമതിക്കാരാണെന്ന് കോൺഗ്രസ്സ് നേതാവ് തന്നെ വെളിപ്പെടുത്തി  .  സുധാകരന്റെ അടുത്ത അനുയായിയും ഡിസിസി ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമായിരുന്ന വി എൻ ഉദയകുമാറാണ് ഈ ആരോപണമുന്നയിച്ചത്.

കർഷക കോൺഗ്രസ് ഭാരവാഹികൾ അഴിമതിയിൽ ശിക്ഷിക്കപ്പെട്ടവരാണെന്നും വി ഡി സതീശൻ്റെ നോമിനികളാണ് അഴിമതിക്കാരെന്നും ഉദയകുമാർ പറഞ്ഞു. രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഡിസിസി പ്രസിഡൻ്റ് പാലോട് രവി ലക്ഷങ്ങൾ അടിച്ചുമാറ്റി .

അഴിമതി ചോദ്യം ചെയ്യതിനാണ് തന്നെ പുറത്താക്കിയതെന്നും ഉദയകുമാർ പറഞ്ഞു. അഴിമതി നടത്തുന്നവർക്കെ കോൺഗ്രസിൽ പിടിച്ചു നിൽക്കാനാകു. ജോഡോ യാത്രയിൽ പിരിച്ചെടുത്ത പണത്തിന് കണക്കില്ല . ജോഡോ യാത്രയിൽ 92 ലക്ഷം രൂപ പിരിച്ചു. ഇത് എവിടെ പോയിയെന്നാണ് ഉദയകുമാറിന്റെ ചോദ്യം .

രാജ്മോഹൻ ഉണ്ണിത്താൻ്റെ കാശ് മോഷ്ടിച്ചവരാണ് കെ സുധാകരനൊപ്പമുള്ളവർ .  അവരുടെ അക്കൗണ്ടിലേക്ക് കെപിസിസിയിൽ നിന്നും കാശ് എത്തി. അത് എന്തിനാണ് നൽകിയത്.  സിപിഎമ്മിൽ നിന്നും പുറത്താക്കിയ അജിത്ത് കുമാറാണ് കെപിസി സി ഭരിക്കുന്നത്. അവിടെ ഗുണമുള്ള ആരുമില്ല.

പാലോട് രവിയെ ആരാണ് നിയമിച്ചതെന്ന് ചോദിച്ച ഉദയകുമാർ കെപിസിസിയിൽ ഫണ്ട് തിരിമറി നടത്തിയെന്നും വെളിപ്പെടുത്തി. ഈ ചോദ്യങ്ങൾ ഉദയ കുമാർ മാത്രമല്ല ഓരോ കോൺഗ്രസ്സുകാരനും ചോദിക്കുന്ന ചോദ്യങ്ങളാണ് .

കോൺഗ്രസ്സിപ്പോൾ കള്ളന്മാരുടെയും കൊള്ളക്കാരുടെയും കൂടാരമാണ് . കാക്കാനും മോഷ്ടിക്കാനും അറിഞ്ഞിരിക്കണം , ഇതുവല്ലതും ചോദ്യം ചെയ്‌താൽ അപ്പോൾ പാർട്ടിയിൽ നിന്നും പുറത്താകും . വ്യാജ പിരിവാണ് ഏറെ നേതാക്കന്മാരുടെ വരുമാനം .

യൂത്ത് കോൺഗ്രസ്സിൽ തന്നെ കണ്ടില്ലേ ? സംസ്ഥാന സമ്മേളനത്തിന്റെ പേരിൽ പണപ്പിരിവിന് ഉപയോഗിക്കുന്നത്‌ നേതാവിന്റെ സ്വകാര്യ അക്കൗണ്ട്. തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ  നടത്തിപ്പിന് പണം ഒഴുകിയെത്തുന്നത്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്ബിന്റെ പേരിലുള്ള അയാളുടെ സ്വന്തം അക്കൗണ്ടിലേക്കാണ് .

രാജ്യത്തിനകത്തും പുറത്തുനിന്നും ഈ അക്കൗണ്ടിലേക്ക്‌ പണം ഒഴുകിയെത്തുന്നു .  സമ്മേളനത്തിന്‌ പണം ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്ന പോസ്റ്ററുകളിൽ നൽകിയിരിക്കുന്ന ഗൂഗിൾ പേ നമ്പർ  ജോബിൻ ജേക്കബ്ബിന്റേതാണ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പേരിൽ തിരുവനന്തപുരം സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ശാഖയിൽ അക്കൗണ്ട്‌ ഉള്ളപ്പോഴാണ്  ഈ സ്വകാര്യ അക്കൗണ്ടിലൂടെയുള്ള പണപ്പിരിവ് നടത്തുന്നത് .  വ്യക്തികളിൽനിന്ന്‌ 100 രൂപ ആവശ്യപ്പെട്ടാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രചാരണം.

ആവശ്യപ്പെടുന്നത്‌ 100 രൂപയാണെങ്കിലും അതിലധികം തുക  അക്കൗണ്ടിൽ വരുന്നുണ്ട്‌. ഇങ്ങനെ ലക്ഷക്കണക്കിന് രൂപയാണ്‌  സ്വകാര്യ അക്കൗണ്ടിലേക്ക് സംഭാവനയായി വരുന്നത്‌. ഇതിനെതിരെ ചില സംസ്ഥാന ഭാരവാഹികൾ പരാതിയുമായി രംഗത്തെത്തി . അങ്ങനെയാണ് ഈ തട്ടിപ്പ് പുറത്തായത് .

Leave A Reply