വാഡിയ ഗ്രൂപ്പിന്റെ ഗോ ഫസ്റ്റ് എയർലൈൻ ഈ മാസാവസാനത്തോടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
മേയ് അവസാനത്തോടെ ഗോ ഫസ്റ്റ് ഓഫീസ് പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് എയർലൈൻ വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്.
ജൂൺ പകുതിയോടെ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ലക്ഷ്യമിടുന്നതായി എയർലൈൻ നേരത്തെ ജീവനക്കാരെ അറിയിച്ചിരുന്നു.
10ൽ താഴെ വിമാനങ്ങളുമായി എയർലൈൻ പ്രവർത്തനം പുനരാരംഭിക്കാനാണ് സാധ്യതയെന്നാണ് വിവരം.
എന്നാൽ നിലവിൽ, ഗോ ഫസ്റ്റ് തങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള പദ്ധതിയുമായി ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷനെ (ഡി.ജി.സി.എ) ഇതുവരെ സമീപിച്ചിട്ടില്ല.
എന്നിരുന്നാലും, ഡൽഹി-മുംബയ്, ഡൽഹി-ബംഗളൂരു, ഡൽഹി-ചെന്നൈ തുടങ്ങിയ റൂട്ടുകളിൽ എയർലൈൻ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ സാധ്യതയുണ്ട്.