ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ ആരോഗ്യനില വഷളായതിനെത്തുര്‍ന്ന് ശുചിമുറിയില്‍ ജയിലിലെ കുഴഞ്ഞുവീണു. ആദ്യം ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രയില്‍ പ്രവേശിപ്പിച്ച സത്യേന്ദര്‍ ജെയിനിനെ, ശ്വസനസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പിന്നീട് ലോക് നായക് ജയ്പ്രകാശ് ആശുപത്രിയിലേക്ക് മാറ്റി.
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ജെയിനിനെ ആശുപത്രിയിയില്‍ പ്രവേശിപ്പിക്കുന്നത്. നേരത്തേ ശുചിമുറിയില്‍ വീണതിനെത്തുടര്‍ന്ന് ജെയിനിനെ തിങ്കളാഴ്ച ഡല്‍ഹി സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ നട്ടെല്ലിന് പരിക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.