‘ഒരാള്‍ കണ്ണ് കെട്ടിയും മറ്റൊരാള്‍ കൈകള്‍ പിന്നില്‍ കെട്ടിയും 40 സെക്കന്‍റിൽ സാൻഡ്‍വിച്ച് തയ്യാറാക്കി’; വീഡിയോ വൈറൽ
വിചിത്രമായി തോന്നിപ്പിക്കുന്ന പല വിഷയങ്ങളിലും ലോക റെക്കോര്‍ഡ് സ്വന്തമാക്കുന്നവരെ കുറിച്ച് പല വാര്‍ത്തകളും വരാറുണ്ട്. സമാനമായൊരു വാര്‍ത്തയാണ് ഇപ്പോള്‍ ജര്‍മനിയില്‍ നിന്നും പുറത്തുവരുന്നത്. രണ്ട് പേരടങ്ങുന്ന ഒരു ടീം (ഒരാൾ കണ്ണടച്ച്, മറ്റൊരാള്‍ക്ക് കൈകൾ ഉപയോഗിക്കാൻ കഴിയില്ല) ഏറ്റവും വേഗത്തില്‍ ഒരു ക്ലാസിക് സാൻഡ്‌വിച്ച് തയ്യാറാക്കിയതിനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. ജർമ്മനിയിലെ ഓഗ്‌സ്‌ബർഗിൽ നിന്നുള്ള സാറാ ഗാംപർലിങ്ങും ആന്ദ്രെ ഒർട്ടോൾഫും 40.17 സെക്കന്‍റ് കൊണ്ടാണ് സാൻഡ്‍വിച്ച് തയ്യാറാക്കിയത്. 2022 നവംബർ രണ്ടിനാണ് അവർ റെക്കോർഡ് രജിസ്റ്റർ ചെയ്തത്.
ഇരുവരും ചേർന്ന് സാൻഡ്‌വിച്ച് ഉണ്ടാക്കുന്നതിന്റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഇൻസ്റ്റാഗ്രാം അക്കൗഡിലൂടെ പങ്കുവച്ചിട്ടുണ്ട്. സാൻഡ്‌വിച്ച് തയ്യാറാക്കുന്ന യുവാവ് കണ്ണ് മൂടിക്കെട്ടിയിരിക്കുമ്പോൾ, മുന്നിൽ കൈകൾ ബന്ധിച്ച് നിൽക്കുന്ന സ്ത്രീ അയാള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്.