ലൈംഗികാതിക്രമം കാട്ടിയ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 20,000 രൂപ പിഴയും

നാദാപുരം: പതിനേഴുകാരിയുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം കാട്ടിയ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 20,000 രൂപ പിഴയും നാദാപുരം അതിവേഗ (പോക്സോ) കോടതി ജഡ്ജി എം.ഷുഹൈബ് ശിക്ഷ വിധിച്ചു. പശുക്കടവ് തലയഞ്ചേരി വീട്ടിൽ ഹമീദി (45) നെയാണ് ശിക്ഷിച്ചത്.

2021 ജൂൺ 26ന് പെൺകുട്ടിയുടെ സഹപാഠിയുടെ പിതാവായ പ്രതി മകളുടെ വിവാഹം ക്ഷണിക്കാൻ വീട്ടിലേക്ക് വരികയും വീട്ടിലാരുമില്ലെന്ന് കണ്ടപ്പോൾ കടന്നുപിടിച്ച് അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്‌തെന്നാണ് കേസ്. പിഴ തുക അതിജീവതയ്ക്ക് നൽകാൻ കോടതി നിർദ്ദേശിച്ചു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

Leave A Reply