പോക്‌സോ കേസ്‌ പ്രതിക്ക്‌ 22 വർഷം കഠിനതടവും 1.5 ലക്ഷം പിഴയും

പാലക്കാട്‌: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക്‌ 22 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം പോരുവഴി അമ്പലത്തും ഭാഗം ഉമ്മടത് വീട്ടിൽ ആദർശിനെയാണ്‌ (22) പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്‌.

പിഴത്തുക അതിജീവിതയ്‌ക്ക്‌ നൽകാനും ജഡ്‌ജി സതീഷ്‌കുമാർ വിധിച്ചു. 2022 ലായിരുന്നു സംഭവം. പട്ടാമ്പി പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൽ കുറ്റപത്രം സമർപ്പിച്ചത് കല്ലടിക്കോട് എസ്ഐ ടി ശശികുമാറാണ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. കേസിന്റെ തെളിവിനായി 21 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകൾ ഹാജരാക്കി.

Leave A Reply