കെ സുരേന്ദ്രന്റെ സ്ത്രീ അധിക്ഷേപം; മഹിളാ പ്രതിഷേധം ഇരമ്പി

തൃശൂർ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശത്തിലും സ്ത്രീത്വത്തെ അപമാനിച്ചതിലും പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സുരേന്ദ്രന്റെ കോലം കത്തിച്ചു.

നൂറുകണക്കിന് സ്ത്രീകൾ പ്രതിഷേധ പ്രകടനത്തിൽ പങ്കാളിയായി. തൃശൂരിലെ ചടങ്ങിൽവച്ചാണ് സ്ത്രീവിരുദ്ധവും പരിഷ്കൃതസമൂഹത്തിന് യോജിക്കാത്തതുമായ പ്രസംഗം നടത്തിയത്. പ്രതിഷേധയോഗം മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി മേരി തോമസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ട്രഷറർ കെ ആർ സീത അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ ആർ വിജയ, ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, അഡ്വ. പി കെ ബിന്ദു, മഞ്ജുള അരുണൻ എന്നിവർ സംസാരിച്ചു.

Leave A Reply