വിമര്‍ശനങ്ങളും കൈയടികളും നേടി വ്യത്യസ്ത രീതികളിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. എന്നാല്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും അതിരുകടക്കുന്നുണ്ട് എന്ന ആക്ഷേപവുമുണ്ട്. മോഡലുകളെക്കാളും നടീനടന്മാരെക്കാളും മനോഹരമായി പോസ് ചെയ്തും അഭിനയിച്ചുമാണ് വധൂവരന്മാര്‍ സംഭവം കളറാക്കുന്നത്.
അത്തരത്തിലൊരു വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ നടന്ന സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിവാഹഫോട്ടോഷൂട്ടിനായി കയ്യിൽ തോക്കുമായി വധൂവരന്മാരെയാണ് വീഡിയോയില്‍ കാണുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. വിവാഹദിനത്തിലെ ഫോട്ടോ ഗംഭീരമാക്കാനാണ് വധുവും വരനും കയ്യിൽ ഒരു തോക്ക് കരുതിയത്.
എന്നാല്‍ ചെറുതായൊന്നു പണി കിട്ടി. തോക്കിൽ നിന്ന് ‘പൂത്തിരി’ വരുന്ന വെറൈറ്റിയായിരുന്നു ലക്ഷ്യം. പക്ഷേ, തീ കല്യാണ മാലയിലേക്ക് പടർന്നു പിടിച്ചതൊടെ വധു തോക്കും കളഞ്ഞ് ജീവനും കൊണ്ട് വേദിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു.