തയ്‌വാൻ പ്രസിഡന്റ്‌ യുഎസിൽ ; അപലപിച്ച്‌ ചൈന

ബീജിങ്‌: ചൈനയുമായുള്ള സംഘർഷം രൂക്ഷമാക്കി തയ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്നിന്റെ അമേരിക്കൻ സന്ദർശനം. ചൈനയുടെ കടുത്ത എതിർപ്പ്‌ അവഗണിച്ചാണ്‌ സായ്‌ ഇങ് വെൻ വ്യാഴാഴ്‌ച ന്യൂയോർക്കിലെത്തി. വിദേശ പര്യടനത്തിന്റെ ഭാഗമായുള്ള സാധാരണ സന്ദർശനമാണിതെന്നാണ് തയ്‌വാന്റെ വിശദീകരണം. എന്നാൽ യുഎസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയുമായി സായ് ഇങ്-വെൻ കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്ടുണ്ട്‌.

തയ്‌വാൻ പ്രസിഡന്റിന്റെ യുഎസ്‌ സന്ദർശനത്തെ ചൈന അപലപിച്ചു. തയ്‌വാനും അമേരിക്കയും തമ്മിൽ നടത്തുന്ന ഏത് തരം കൂടിക്കാഴ്ചയെയും ചൈന എതിർക്കുമെന്നും ഇപ്പോഴത്തെ സംഭവവികാസങ്ങൾ ചൈന സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും ചൈനയുടെ വിദേശ മന്ത്രാലയ വക്താവ്‌ മാവോ നിങ്‌ പറഞ്ഞു. ഏകചൈന നയത്തിന്റെയും ചൈന–-യുഎസ്‌ സംയുക്ത പ്രസ്‌താവനകളുടെയും ലംഘനമാണിത്‌. ചൈനയുടെ പരമാധികാരത്തെയും പ്രാദേശിക സമഗ്രത സംബന്ധിച്ചും തെറ്റായ സന്ദേശമാണ്‌ ഈ സന്ദർശനം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply